'നേരി'ന്റെ വിജയാഘോഷം സംഘടിപ്പിച്ച് ബഹ്റൈനിലെ ലാൽ കെയർ കൂട്ടായ്മ
മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമയുടെ വിജയാഘോഷം ബഹ്റൈനിലെ ലാൽ കെയർ കൂട്ടായ്മ സംഘടിപ്പിച്ചു. മനാമ അൽ ഹംറ സിനിമയിൽ വെച്ച് നടന്ന ചിത്രം കാണാനെത്തിയവർക്ക് ലാൽ കെയേർസിന്റെ 2024ന്റെ കലണ്ടർ നൽകിയും, മധുരം പങ്കിട്ടും അംഗങ്ങൾ സന്തോഷം പങ്കിട്ടു.
ലാൽ കെയേർസ് ബഹ്റൈൻ പ്രസിഡണ്ട് എഫ് എം ഫൈസൽ, സെക്രട്ടറി ഷൈജു കാമ്പ്രത്ത്, ട്രഷറർ അരുൺ ജി നെയ്യാർ തുടങ്ങിയർ നേതൃത്വം നൽകി.
asdfsf