ബഹ്റൈൻ കേരള സോഷ്യൽ ഫോറം ബഹ്റൈൻ ദേശീയ ദിനം, ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു
ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ബഹ്റൈൻ ദേശീയ ദിനം, ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ 29ന് വൈകീട്ട് 7 മണി മുതൽ മനാമയിലെ കെ സിറ്റി ഹാളിൽ വെച്ച് നടക്കുന്ന പരിപാടികളുടെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും.
ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന കരോൾ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 33780699 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ോേിേി