ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു
ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മയുടെ ആറാം വാർഷിക ആഘോഷം കെസിഎ ഹാളിൽ വെച്ച് നടന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡോക്ടർ പി വി ചെറിയാനെ ആദരിച്ചു.
സാമൂഹ്യപ്രവർത്തകരമായ കെ ടി സലിം, സലാം മമ്പാട്ടുമൂല എന്നിവർ സംസാരിച്ചു. പ്രജീഷ് എംടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചിഞ്ചു സ്വാഗതവും മൈമൂന നന്ദിയും രേഖപ്പെടുത്തി. കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
ോേ്ിെ