ബഹ്റൈന്റെ സാമ്പത്തിക നില ശരിയായ ട്രാക്കിലാണെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം


ബഹ്റൈന്റെ സാമ്പത്തിക നില ശരിയായ ട്രാക്കിലാണെന്ന് ബഹ്റൈൻ മന്ത്രിസഭായോഗം വിലയിരുത്തി. ജിഡിപിയിൽ 2.5 ശതമാനം
വാർഷിക വളർച്ചയാണ് രാജ്യം രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഈ വർഷത്തെ മൂന്നാം പാദത്തിലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗുദേബിയ പാലസിൽ നടന്ന മന്ത്രിസഭായോഗത്തിൽ ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അദ്ധ്യക്ഷത വഹിച്ചു.

എണ്ണ ഇതര മേഖലയിൽ 4.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ജിഡിപിയുടെ 83.6 ശതമാനമാണ്. രാജ്യത്തെ ജനങ്ങൾക്ക് മന്ത്രിസഭായോഗം പുതുവർഷാശംസകളും നേർന്നു. പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്ത് ജനവരി ഒന്ന് തിങ്കളാഴ്ച്ച പൊതുഅവധിയായിരിക്കും.

article-image

asdasd

You might also like

Most Viewed