ഐ വൈ സി സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


കോൺഗ്രസ്സ് ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഐ വൈ സി സി ബഹ്‌റൈൻ മനാമ അൽ റബീഹ് ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 29 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 മണിവരെ ആണ് ക്യാമ്പ് നടക്കുന്നത്. ഐ വൈ സി സി സംഘടിപ്പിക്കുന്ന 43ാമത് മെഡിക്കൽ ക്യാമ്പ് ആണിത്.

ടോട്ടൽ കൊളസ്‌ട്രോൾ, എസ് ജി പി ടി, ഷുഗർ, ബി പി, ബി എം ഐ, പൾസ് തുടങ്ങിയ ചെക്കപ്പുകളും ഗൈനക്കോളജി, ശിശുരോഗ വിഭാഗം,നേത്ര രോഗ വിഭാഗം, ജനറൽ ഡോക്ടർ എന്നീ ഡോക്‌ടർമാരെ കാണുവാനുള്ള സൗകര്യവും ക്യാമ്പിൽ ഉണ്ടായിരിക്കും. ക്യാമ്പിനെ കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുള്ളവർ 38282008 അല്ലെങ്കിൽ 33874100 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

asasas

You might also like

Most Viewed