ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ദേശീയദിനാഘോഷവും മധുരപലഹാരം വിതരണവും നടത്തി
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ബഹ്‌റൈൻ ദേശീയദിന ആഘോഷവും മധുരപലഹാരം വിതരണവും നടത്തി. ആന്റലൂസ് ഗാർഡനിൽ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികളും നടന്നു. പരിപാടിയിൽ കുട്ടികൾക്കായി റംഷീദ് നടത്തിയ “ബഹ്‌റൈൻ പൈതൃക”ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഷാദ് കണ്ടിക്കൽ,അൻസാരി,സിദ്ദിഖ്,മഷൂദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സൈനുദ്ധീൻ കണ്ടിക്കൽ സ്വാഗതവും ഫുആദ് നന്ദിയും പറഞ്ഞു.
asadsads