ശ്രദ്ധേയമായി വോയിസ് ഓഫ് ട്രിവാൻഡ്രം ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൗഹൃദരാവ് 2023-2024 എന്ന ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം സംഘടിപ്പിച്ചു. കൂട്ടായ്മയുടെ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സിബി കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ അരവിന്ദ് സ്വാഗതം രേഖപ്പെടുത്തി.

വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ബഹ്റൈനിലെ തിരുവനന്തപുരം നിവാസികളായ ഡോ പി വി ചെറിയാൻ, ജെയിംസ് ജോൺ, നൈന മുഹമ്മദ്‌ ഷാഫി, പ്രസാദ് തമ്പി, ബിനീത്, നൗഷാദ്, രാധാകൃഷ്ണൻ, ജോയ് നന്ദഗോപൻ, രഘുവരൻ നാടാർ ,ആന്റണി പത്രോസ്, ഫൈസൽ, ബിജു ജോർജ്, ഷാജി മൂതല, അൻവർ നിലമ്പൂർ, സഈദ് ഹനീഫ്, നിസാർ കൊല്ലം, ശ്യാം, ഭാഗ്യരാജ്, വിപിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, സഹൃദയ നാടൻ പാട്ട് കലാ സംഘത്തിന്റെ സംഗീത വിരുന്നും ഇതോടൊപ്പം അരങ്ങേറി. അഞ്ഞൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

article-image

dsfdsfdfsdfs

You might also like

Most Viewed