കേരള കാത്തലിക്ക് അസോസിയേഷൻ ബാക്വറ്റ് ലഞ്ച് സംഘടിപ്പിക്കുന്നു
ബഹ്റൈനിലെ കേരള കാത്തലിക്ക് അസോസിയേഷന്റെ ക്രിസ്തസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ബാക്വറ്റ് ലഞ്ച് സംഘടിപ്പിക്കുന്നു. ജനവരി 12ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ മനാമയിലെ ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നോർത്തേൺ അറേബ്യ അപോസ്തലിക്ക് വികാർ ബിഷപ്പ് ആൽഡോ ബെറാർഡി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ക്ഷണിക്കപ്പെട്ടവർക്കും അംഗങ്ങൾക്കുമായി നടക്കുന്ന പരിപാടിയെ കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുള്ളവർ 36925388 അല്ലെങ്കിൽ 38382676 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ കെസിഎ പ്രസിഡണ്ട് നിത്യൻ തോമസ്, സെക്രട്ടറി വിനു ക്രിസ്റ്റി, കോർ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം ജോൺ, ചാരിറ്റി ചെയർമാൻ ജെയിംസ് ജോൺ എന്നിവർ പങ്കെടുത്തു.
asasasasas