നാദാപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
നാദാപുരം സ്വദേശി ചിറയ്ക്കൽ നാസർ (46) ബഹ്റൈനിൽ നിര്യാതനായി. നാട്ടിൽനിന്ന് തിരികെ വരുകയായിരുന്ന നാസർ വിമാനത്താവളത്തിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉയർന്ന രക്തസമ്മർദമുണ്ടായിരുന്ന നാസർ ഒരുവർഷമായി ചികിത്സാർഥം നാട്ടിലായിരുന്നു. ഈസ്റ്റ് റഫയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നു.
weeweweweqweqw