സമസ്ത ബഹ്റൈൻ മനാമ ഏരിയ അമ്പത്തിരണ്ടാമതു ബഹ്റൈൻ നാഷണൽ ഡേ ആഘോഷിച്ചു


സമസ്ത ബഹ്റൈൻ മനാമ ഏരിയ അമ്പത്തിരണ്ടാമതു ബഹ്റൈൻ നാഷണൽ ഡേ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു.  സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബിന്റെ നേതൃത്വത്തിൽ മനാമ ഗോൾഡ് സിറ്റി പരിസരത്ത് നാനൂറോളം വരുന്ന വിദ്യാർത്ഥികളെ അണിനിരത്തി ദഫ്, സ്കൗട്ട് എന്നിവയുടെ അകമ്പടിയോട് കൂടി വർണ്ണാഭമായ നാഷണൽ ഡേ റാലി സംഘടിപ്പിച്ചു. ശേഷം നടന്ന പൊതു യോഗത്തിൽ സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ധീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു.  ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് സ്വാഗതവും ജനറൽ സെക്രട്ടറി എസ്‌ എം അബ്ദുൽ വാഹിദ് സാഹിബ് ഉത്ഘാടന കർമ്മവും നിർവ്വഹിച്ചു. ഹാഫിദ് ശറഫുദ്ധീൻ മൗലവി നാഷണൽ ഡേ സന്ദേശം നൽകി.

വിദ്യാർത്ഥികളുടെ പ്രസംഗവും, ബഹ്റൈൻ ദേശീയോദ്ഗ്രഥന ഗാനവും ശ്രദ്ധേയമായി. ഉസ്താദുമാരായ അബ്ദുറഹ് മാൻ മൗലവി, കാസിം മൗലവി, ഫാസിൽ വാഫി, അബ്ദുൽ മജീദ് ഫൈസി, അബ്ദുൽ ഖാദർ മൗലവി, ശിഹാബ് കോടക്കൽ, ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ ശഹീർ കാട്ടാമ്പള്ളി മദ്റസ കമ്മിറ്റി ഭാരവാഹികളായ  സുബൈർ അത്തോളി, ജാഫർ കൊയ്യോട്, സുലൈമാൻ പറവൂർ, റൗഫ് കണ്ണൂർ, സജീർ പന്തക്കൽ, റഫീഖ് എളയിടം, മുഹമ്മദ് സ്വാലിഹ്, യാസർ അറഫാത്ത്, മുഷ്ത്താക്, മുഹമ്മദ് ചാലിയം, ജസീർ വാരം, നസീർ വാരം, റാശിദ് കക്കട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സമസ്ത ബഹ്റൈൻ പ്രവർത്തകരും, രക്ഷിതാക്കളും സന്നിഹിതരായിരുന്നു. മനാമ ഏരിയ ട്രഷറർ ജാഫർ കൊയ്യോട് കൃതജ്ഞത അറിയിക്കുകയും ചെയ്തു.

article-image

asdff

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed