ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മിലിട്ടറി പരേഡ് നടക്കും


ബഹ്റൈൻ ദേശീയദിനാഘോഷങ്ങൾക്ക് പൊലിമയേകി ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മിലിട്ടറി പരേഡ് നടക്കും. ബുസൈതീൻ അൽസായ കോർണിഷിൽ വ്യാഴാഴ്ച വൈകീട്ട് 3.30നാണ് മാർച്ച് ആരംഭിക്കുക. പൊലീസ് ദിനാഘോഷത്തിന്റെ ഭാഗമായാണ് പരേഡ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഫുൾ യൂനിഫോമണിഞ്ഞ സേന പങ്കെടുക്കും.കുവൈത്ത് അമീറിന്റെ നിര്യാണത്തെതുടർന്ന് നിർത്തിവെച്ച ദേശീയ ദിനാഘോഷ പരിപാടികൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. മുഹറഖ് നൈറ്റ്സ് ഉൾപ്പെടെ പരിപാടികളെല്ലാം വീണ്ടും തുടങ്ങി.

വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ബി.ഐ.സിയിൽ ഫയർവർക്സ് നടക്കും. 16ന് നടക്കേണ്ടിയിരുന്ന ഫയർ വർക്സ് ദുഃഖാചരണഭാഗമായി മാറ്റിവെക്കുകയായിരുന്നു.

article-image

eresr

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed