‘പ്രവാസി മിത്ര’ വനിത കൂട്ടായ്മ രൂപവത്കരിച്ചു


പ്രവാസി സ്ത്രീകളുടെ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി മിത്ര എന്ന പേരിൽ വനിത കൂട്ടായ്മ രൂപവത്കരിച്ചു. വഫ ഷാഹുൽ പ്രസിഡന്റായും സഞ്ജു സാനു ജനറൽ സെക്രട്ടറിയായും നസ്നീൻ ട്രഷററായും  തെര‍ഞ്ഞെടുക്കപ്പെട്ട കൂട്ടായ്മയിൽ ലിഖിത ലക്ഷ്മൺ, നസീറ നജാഹ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും സബീന അബ്ദുൽ ഖാദർ, ആബിദ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. റുമൈസ അബ്ബാസ് കോഓഡിനേറ്ററാണ്. ഫസീല ഹാരിസ്, ശഹീന നൗമൽ, റുസൈന, ഷിജിന ആഷിക്, ഉമ്മു അമ്മാർ എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ.  

അഡ് ഹോക് കമ്മിറ്റി കൺവീനർ മസീറ നജാഹ് അധ്യക്ഷത വഹിച്ച  രൂപവത്കരണ കമ്മിറ്റി യോഗത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ പ്രവാസി മിത്രയുടെ പ്രഖ്യാപനം നടത്തി. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം മുഹമ്മദലി ആശംസകൾ നേർന്ന യോഗത്തിൽ അഡ്ഹോക് കമ്മിറ്റി സെക്രട്ടറി ഷിജിന ആഷിക് സ്വാഗതം പറഞ്ഞു. 

ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് 33809356 അല്ലെങ്കിൽ 36327610 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

jhgjhg

You might also like

Most Viewed