കലാസാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനായി സെവൻ ആർട്സ് കൾചറൽ ഫോറം


ബഹ്‌റൈൻ മലയാളികളുടെ കലാസാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സെവൻ ആർട്സ് കൾചറൽ ഫോറം എന്ന പേരിൽ പുതിയൊരു സംഘടന രൂപീകരിച്ചു. നാസർ മഞ്ചേരി രക്ഷാധികാരി, മനോജ്‌ മയ്യന്നൂർ ചെയർമാൻ, ജേക്കബ് തേക്കുതോട് പ്രസിഡണ്ട്, എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റുമാരായി സത്യൻ കാവിൽ, എം.സി. പവിത്രൻ, ജനറൽ സെക്രട്ടറിയായി രഞ്ജീവ് ലക്ഷ്മൺ, ജോയിന്റ് സെക്രട്ടറിമാരായി ഗിരീഷ് ആർപ്പൂക്കര, ജോസ്മി ലാലു, ട്രഷററായി ചെമ്പൻ ജലാൽ, അസിസ്റ്റന്റ് ട്രഷററായി പ്രവീൺ അനന്തപുരി, കലാവിഭാഗം സെക്രട്ടറിയായി ബൈജു മലപ്പുറം, അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറിമാരായി സുമൻ ആലപ്പി, മുബീന മൻഷീർ, രാജി ചന്ദ്രൻ എന്നിവരെയും തെരഞ്ഞെടുത്തു.

രാജീവ്‌ തുറയൂർ മെംബർഷിപ് സെക്രട്ടറി, മിനി റോയി അസിസ്റ്റന്റ് മെംബർഷിപ് സെക്രട്ടറി , തോമസ് ഫിലിപ്പ് കമ്യൂണിറ്റി സർവിസ് സെക്രട്ടറി, ജയേഷ് താന്നിക്കൽ, ഡാനിയൽ പാലത്തുംപാട്ട് അസിസ്റ്റന്റ് കമ്യൂണിറ്റി സർവിസ് സെക്രട്ടറി എന്നിവരാണ് മറ്റ് ഭാരവാഹികൾ. ദേശീയദിനമായ ഡിസംബർ പതിനാറിന് നാഷനൽ ഡേ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും ഫെബ്രുവരി മാസത്തിൽ സംഘടനയുടെ ഭരണസമിതി ഉദ്ഘാടനം വിപുലമായി നടത്താനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 37750755 അല്ലെങ്കിൽ 36120656 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

DSADSADSADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed