മുഹറഖ് നൈറ്റ്സ് ആഘോഷത്തിന് നാളെ തുടക്കം


ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന രണ്ടാമത് മുഹറഖ് നൈറ്റ്സ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും. ബഹ്റൈൻറെ സാംസ്കാരിക, പൈതൃക കേന്ദ്രമായ മുഹറഖിൽ നടക്കുന്ന ആഘോഷം 10 ദിവസം നീളും. ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ കൾചറൽ ആൻഡ് റിസർച് സെൻററുമായി സഹകരിച്ച് ബഹ്റൈൻ പാരമ്പര്യ, പൈതൃക അതോറിറ്റിയാണ് ആഘോഷപരിപാടികൾ ഒരുക്കുന്നത്.

കലാസദസ്സുകൾ, ഡിസൈനിങ്, വസ്ത്രാലങ്കാരം, കരകൗശല പ്രദർശനം, സംഗീത പരിപാടി, സിനിമ പ്രദർശനം, വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും വിൽപനയും തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ആകർഷിക്കുന്നതായിരിക്കും ഈ ആഘോഷപരിപാടികൾ.

article-image

DSAADSADSADSADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed