ഓട്ടം ഫെയറിന് ഡിസംബർ 21ന് ബഹ്റൈനിൽ ആരംഭം


ബഹ്റൈനിലെ ഏറ്റവും വലിയ വാണിജ്യമേളയെന്ന് അറിയപ്പെടുന്ന ഓട്ടം ഫെയർ ഡിസംബർ 21ന് ആരംഭിക്കും. ഡിസംബർ 29 വരെ നീളുന്ന ഫെയർ എക്സിബിഷൻ വേൾഡിലാണ് നടക്കുന്നത്. എക്സിബിഷൻ വേൾഡിലെ അഞ്ച്, ആറ് ഹാളുകളിൽ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. 18 രാഷ്ട്രങ്ങളിൽനിന്നായി 680 സ്റ്റാളുകളാണ് ഇത്തവണ ഇവിടെ ഒരുങ്ങുന്നത്. ചൈന, തായ്ലൻഡ്, മൊറോക്കോ എന്നീ രാഷ്ട്രങ്ങളിൽ നിന്നായി മൂന്നു പുതിയ സ്റ്റാളുകളും ഇത്തവണയുണ്ടാകും. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്കും ഉൽപാദകർക്കും അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും, വിൽക്കാനുമുള്ള അവസരം കൂടിയാണ് ഓട്ടം ഫെയർ ഒരുക്കുന്നത്.

ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രിക് സാമഗ്രികൾ, ഫർണിച്ചർ, ആഭരണങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന, ഒമ്പത് ദിവസത്തെ വാണിജ്യമേളയിൽ ഒന്നരലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

article-image

asadsadsasas

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed