ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്ക് ആശംസകൾ നേർന്ന് ബഹ്റൈൻ മന്ത്രിസഭ


രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബഹ്റൈൻ ജനതക്കും ബഹ്റൈനിലെ പ്രവാസി സമൂഹത്തിനും ബഹ്റൈൻ മന്ത്രിസഭ ആശംസകൾ നേർന്നു. രാജ്യത്തിന്‍റെ പുരോഗതിയും വളർച്ചയും അടയാളപ്പെടുത്തിയ വർഷങ്ങളാണ് കഴിഞ്ഞുപോയതെന്നും, സ്വദേശികളോടൊപ്പം പ്രവാസി സമൂഹവും രാജ്യത്തിന്‍റെ ദേശീയ ദിനാഘോഷ പരിപാടികളിൽ ഭാഗമാകുന്നത് സന്തോഷകരമാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. ദേശീയ ദിനത്തോടനുബന്ധിച്ച് 6800 പാർപ്പിട യൂനിറ്റുകൾ അർഹരായവർക്ക് നൽകാനും കാബിനറ്റ് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് പാർപ്പിടകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ‍‍ഖത്തറിൽ നടന്ന ജി.സി.സി 44ാമത് ഉച്ചകോടിയിൽ ബഹ്റൈൻ രാജാവിന്റെ സാന്നിദ്ധ്യം ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒത്തൊരുമയും സഹകരണവും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും മന്ത്രി സഭായോഗം വിലയിരുത്തി.

മിഡിലീസ്റ്റ് അയേൺ മാൻ കായിക മത്സരങ്ങൾ, അന്താരാഷ്ട്ര അറബ് സൈബർ സുരക്ഷാ സമ്മേളനം എന്നിവയുടെ വിജയവും മന്ത്രിസഭ ചർച്ച ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ വെച്ചായിരുന്നു കാബിനറ്റ് യോഗം നടന്നത്.

article-image

DDFSDFSDFSDFS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed