ബികെഎസ് ഷോർട്ട് ഫിലിം റെജിസ്ട്രേഷൻ തീയതി നീട്ടി


ബികെഎസ് ഫിലിം ക്ലബ്ബിന്റെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റെജിസ്ട്രേഷൻ തീയതി നീട്ടി. പുതുതായി നിർമിക്കുന്ന അഞ്ചു മിനിറ്റുവരെ ദൈർഘ്യമുള്ള ചിത്രങ്ങളായിരിക്കും മത്സരത്തിലേക്ക് പരിഗണിക്കുക.ചലച്ചിത്ര മേഖലയിലെ പ്രശസ്തരടങ്ങുന്ന ജൂറി മികച്ച ചിത്രം, രചന, സംവിധാനം, ഛായാഗ്രഹണം, നടൻ, നടി തുടങ്ങി വിവിധ മത്സര വിഭാഗത്തിൽ വിധിനിർണയം നടത്തും.

ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന അവാർഡ് നിശയിൽ മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനവും ഫലകവും പ്രശസ്തിപത്രവും നൽകുമെന്ന് സംഘാടകർ അറിയിച്ചു. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി ആറ് ആണ്. കൂടുതൽ വിവരങ്ങൾക്ക് 39918997 അല്ലെങ്കിൽ 34020650 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

ASASDADSADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed