കേരള മാപ്പിളകല അക്കാദമി ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


മനാമ കെ.എം.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ ഗഫൂർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു.ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിൽ എത്തിച്ചേർന്ന മാപ്പിളകല അക്കാദമി കേരള സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ.കെ. മുസ്തഫ തിരൂരങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, എസ്. വി. ജലീൽ, സൽമാനുൽ ഫാരിസ് തുടങ്ങിയവർ സംസാരിച്ചു. ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതം പറഞ്ഞു.

2024/25 വർഷത്തേക്കുള്ള കമ്മിറ്റിയിലേക്ക് രക്ഷാധികാരികളായി എസ്.വി. ജലീൽ, ശംസുദ്ദീൻ വെള്ളികുളങ്ങര, നജീബ് കടലായി, ശംസ് കൊച്ചിൻ, ഗഫൂർ കൈപ്പമംഗലം, റഫീഖ് തോട്ടക്കര എന്നിവരെയും ഭാരവാഹികളായി അബ്ദുസലാം എ.പി. (പ്രസിഡന്റ്), അഷ്‌റഫ്‌ തിരൂർ, സുബൈർ അത്തോളി, സിദീഖ് കരിപ്പൂർ (വൈസ് പ്രസിഡന്റുമാർ),നിസാർ ഉസ്മാൻ (ജനറൽ സെക്രട്ടറി),അൻവർ വടകര, സൽമാനുൽ ഫാരിസ്, ഫൈസൽ ഇസ്മായിൽ (സെക്രട്ടറിമാർ),ഹാഷിം റഹ്മാൻ (ട്രഷറർ),അൻവർ നിലമ്പൂർ (കോ ഓഡിനേറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു.

article-image

asadsdsdsdsadsa

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed