ഗുജറാത്തിലെ ഗർബ നൃത്തം യുനെസ്‌കോ സാംസ്‌കാരിക പൈതൃക പട്ടികയിൽ; ആഘോഷിച്ച് ബഹ്റൈനിലെ ഇന്ത്യൻ സമൂഹം


ഗുജറാത്തിലെ ഗർബ നൃത്തത്തെ യുനെസ്‌കോ സാംസ്‌കാരിക പൈതൃകമായി പ്രഖ്യാപിച്ചത് ആഘോഷിച്ച് ബഹ്റൈനിലെ ഇന്ത്യൻ സമൂഹം. ഇതിന്റെ ഭാഗമായി മനാമയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ ഗർബ നൃത്തം അവതരിപ്പിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ തട്ടായി ഹിന്ദു സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഗുജറാത്തി സമൂഹവും ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു.  

നവരാത്രി ഉത്സവത്തിന്റെ ഒമ്പത് ദിവസങ്ങളിൽ ശ്രീനാഥ്ജി ക്ഷേത്രത്തിൽ എല്ലാ വർഷവും പരമ്പരാഗതമായി ഗർബ നൃത്തം അവതരിപ്പിക്കപ്പെടാറുണ്ട്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ആഘോഷത്തിൽ പങ്കെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസഫ് ലോറിയും പരിപാടിയിൽ സന്നിഹിതനായിരുന്നു. 

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed