ദേശീയ ദിനം; വ്യത്യസ്ത പരിപാടികളുമായി ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റി


ദേശീയ ദിനാഘോഷപരിപാടികൾ ഒരുക്കുന്ന തിരക്കിലാണ് പ്രവാസി സംഘടനകൾ. ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റി ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ഒരു പരിപാടിയൊരുക്കുകയാണ്. ദേശീയദിനമായ ഡിസംബർ 16ന് വൈകീട്ട് മൂന്ന് മണി മുതൽ അഞ്ച് മണി വരെ അദാരി പാർക്കിൽ ഒരു കിലോമീറ്റർ നീളമുള്ള ബഹ്റൈൻ പതാക വഹിച്ചുകൊണ്ടുള്ള ആഘോഷപരിപാടിയാണ് ഇവർ ആസൂത്രണം ചെയ്യുന്നത്.

ആയിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്എൻസിഎസ് പ്രസിഡണ്ട് സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി ആർ സജീവൻ, പ്രോഗ്രാം ജനറൽ കൺവീനർ പ്രശാന്ത് കെ കെ എന്നിവർ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. ബാന്റ് മേളം, കേക്ക് കട്ടിങ്ങ് തുടങ്ങിയ ആഘോഷങ്ങളും ഇതോടൊപ്പം അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക് 36674139 അല്ലെങ്കിൽ 39824914 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 

article-image

vxcbv

You might also like

  • Lulu Exchange
  • Straight Forward

Most Viewed