അയൺമാൻ മിഡിൽ ഈസ്റ്റേൺ ചാമ്പ്യൻഷിപ് ബഹ്‌റൈനിൽ നടന്നു


അയൺമാൻ മിഡിൽ ഈസ്റ്റേൺ ചാമ്പ്യൻഷിപ് ബഹ്‌റൈനിൽ നടന്നു. റീഫ് ഐലൻഡിൽ വെച്ച് നടന്ന പരിപാടിയിൽ 88 രാജ്യങ്ങളിൽനിന്നുള്ള 1,600ലധികം അത്‌ലറ്റുകൾ  പങ്കെടുത്തു. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്കിളിങ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവയടങ്ങിയതായിരുന്നു മത്സരം.അയൺമാൻ 70 ദശാംശം3 മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി അയൺ കിഡ്‌സ് എന്ന പേരിൽ കുട്ടികൾക്കായും മത്സരം അരങ്ങേറി.

ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2023 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി അന്തർദേശീയ ഇവന്റുകൾക്ക് വേദിയൊരുക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.  ന്യൂസിലാൻഡിൽ നടക്കുന്ന 2024  70 ദശാംശം 3 ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യത മത്സരമാണിത്. 

article-image

zdfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed