ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പ് സമാപിച്ചു


ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പ് സമാപിച്ചു. ഒമ്പത് വർഷമായി ഭരണസമിതിക്ക് നേതൃത്വം നൽകുന്ന പ്രൊഗ്രസീവ് പാരന്റ്സ് അലയൻസ് പാനൽ ആറ് സീറ്റുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ യുണൈറ്റഡ് പാരന്റസ് പാനൽ ഒരു സീറ്റ് നേടി. ഏറ്റവുമധികം വോട്ട് നേടി വിജയിച്ചത് പിപിഎയുടെ ചെയർമാൻ സ്ഥാനാർത്ഥി ബിനുമണ്ണിലാണ്. 1808 വോട്ടാണ് അദ്ദേഹം നേടിയത്. തൊട്ട് പിറകിൽ പിപിഎയുടെ സ്ഥാനാർത്ഥികളായ ഡോ മുഹമ്മദ് ഫൈസൽ 1612, മിഥുൻ മോഹൻ 1579, രഞ്ജിനി മോഹൻ 1567, ബോണി ജോസഫ് 1565, രാജപാണ്ഢ്യൻ വരദ പിള്ള 1524 എന്നിവരാണ് വിജയിച്ചത്. യുണൈറ്റഡ് പാരന്റസ് പാനൽ ചെയർമാൻ സ്ഥാനാർത്ഥി 1533 വോട്ടുകൾ നേടി ആറാം സ്ഥാനം നേടി. 

മിർസാ ആമിർ ബെയ്ഗാണ് പരാജയപ്പെട്ട ഏക പിപിഎ സ്ഥാനാർത്ഥി. അദ്ദേഹം 1475 വോട്ടാണ് നേടിയത്.  യുണൈറ്റഡ് പാരന്റ്സ് പാനലിന് വേണ്ടി മത്സരിച്ച സുരേഷ് സുബ്രമണ്യൻ 1487, ശ്രീദേവി ശ്രീരാമ രാജൻ 1453, ഹരീഷ് നായർ 1451 , ജാവേദ് ടി സി എ 1437, അബ്ദുൽ മൻഷീർ കെ കെ 1434,  ട്രീസ ആന്റണി 1424,  എന്നിങ്ങിനെയാണ് വോട്ടുകൾ നേടിയത്. മൂന്നമത്തെ പാനലായ ഇന്ത്യൻ സ്കൂൾ പാരന്റസ് ഫോറത്തിന് സീറ്റുകൾ ഒന്നും കിട്ടിയില്ല. ഈ പാനലിൽ നിന്നുള്ള ചെയർപേഴ്സൺ സ്ഥാനാർത്ഥി വാണി ചന്ദ്രൻ 551 വോട്ട് നേടി പാനലിൽ ഏറ്റവുമധികം വോട്ട് നേടി. ഇതേ പാനലിൽ മത്സരിച്ച  മുൻ വൈസ് ചെയർമാനായ ജെയ്ഫർ മൈദനി 524 വോട്ടാണ് നേടിയത്. ഷെരീൻ ഷൗക്കത്ത് 504, പൂർണിമ ജഗദീഷ് 481, വിശാൽ എസ് ഷാ 441, ഇവാനിയോസ് ജോസഫ് 440, ഡേവിഡ് പി വിൻസെന്റ് 428 എന്നിങ്ങിനെ വോട്ടുകൾ നേടിയപ്പോൾ, സ്വതന്ത്ര സ്ഥാനാർത്ഥിയായ രാമചന്ദ്ര ഗണപതി രായിക്കർ നൂറ് വോട്ടുകൾ നേടി. 

article-image

sdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed