‘മൈഗ്രേഷൻ കോൺക്ലേവ് 2024’ൽ ബഹ്റിനിൽനിന്ന് പ്രവാസികളുടെ പങ്കാളിത്തം വർധിപ്പിക്കും
എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം തിരുവല്ലയിൽ നടത്തുന്ന ആഗോള പ്രവാസി സംഗമം ‘മൈഗ്രേഷൻ കോൺ ക്ലേവ് 2024’ൽ ബഹ്റിനിൽനിന്ന് പ്രവാസികളുടെ പങ്കാളിത്തം വർധിപ്പിക്കാൻ തീരുമാനം. ‘മൈഗ്രേഷൻ കോൺക്ലേവ് 2024’ നോട് അനുബന്ധിച്ച് ബഹ്റിൻ പ്രവാസി സംഘടനാ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
ബഹ്റിൻ പ്രതിഭ മു ഖ്യരക്ഷാധികാരി പി. ശ്രീജിത് അധ്യക്ഷനായി. നവകേരള നിർ മിതിക്കായി മൈഗ്രേഷൻ കോൺക്ലേവ് മുന്നോട്ടുവയ്ക്കുന്ന ആശയ ങ്ങളെക്കുറിച്ച് എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് വിശദീകരിച്ചു. മൈഗ്രേഷൻ കോൺക്ലേവ് സംഘാടകസമിതി ചെയർമാൻ ബെന്യാമിൻ സാംസ്കാരിക സാമ്പത്തികരംഗത്ത് കോണ്ടേൺക്ലേവ് സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് വി ശദീകരിച്ചു.
പ്രവാസി വെൽഫയർ ബോർഡംഗവും സംഘാടക സമിതി കോർഡിനേറ്ററുമായ ജോർജ് വർഗീസ്, ലോക കേരള സഭാംഗം സിവി നാരായണൻ, ലോക കേരളസഭ അംഗം പി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ബഹ്റിൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബിഎംസി ചെയർമാൻ ഫ്രാൻസീസ് കൈതാരം, കെടി സലീം, ഉണ്ണികൃഷ്ണൻ, പ്രദീപ് പുറവങ്കര, ഇകെ സലീം, ഹരി മാസ്റ്റർ, പ്രദീപ് പതേരി, അഡ്വ. ജോയ് വെട്ടിയാടൻ, ശിവകീർത്തി, ഡോ. കൃഷ്ണകുമാർ, സുബൈർ കണ്ണൂർ, ഷാജി മുതല, മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു.
xzdfvxdf