ദേശീയ ദിനത്തിൽ പെയിന്റിംഗ് മത്സരവുമായി ബഹ്റൈൻ കേരളീയ സമാജം


ബഹ്റൈൻ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം കുട്ടികൾക്കും മുതിർന്നവർക്കും ആയി വിപുലമായ പെയിന്റിംഗ് മത്സരം നടത്തുന്നു. സമാജം ചിത്രകല ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരം ഡിസംബർ 15 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ സഗയ്യയിലുള്ള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ചാണ് നടക്കുന്നത്. വിവിധ പ്രായങ്ങളിലുള്ളവർക്കായി 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ആകർഷകമായ സമ്മാനങ്ങളും നൽകുമെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറോഖ്, ചിത്രകലാ വിഭാഗം കൺവീനർ ആൽബർട് ആന്റണി എന്നിവർ അറിയിച്ചു. താത്പര്യമുള്ളവർ ഡിസംബർ 10ന് മുമ്പായി പേര് നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 35393594 അല്ലെങ്കിൽ 33088068 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

asdfsdf

You might also like

Most Viewed