ഹോപ് പ്രീമിയർ ലീഗിൽ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ടീം ജേതാക്കൾ


ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ, ബ്രോസ് ആൻഡ് ബഡ്ഡീസിന്റെ സഹകരണത്തിൽ ഹോപ് ബഹ്‌റൈൻ റിഫാ സ്പോർട്സ് ക്ലബ്ബിൽ  സംഘടിപ്പിച്ച ഹോപ് പ്രീമിയർ ലീഗിൽ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ടീം ജേതാക്കളായി. ടീം വോയ്സ്‌ ഓഫ് ആലപ്പിയാണ് റണ്ണേഴ്സ്‌ അപ്പ്.  ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ടീമിന് സമ്മാനത്തുകയും,  ട്രോഫിയും ഹോപ് പ്രസിഡന്റ് ഫൈസൽ പട്ടാണ്ടി കൈമാറി. രണ്ടാം സ്ഥാനം നേടിയ വോയ്സ് ഓഫ് ആലപ്പി ടീമിന് സമ്മാനത്തുകയും, ട്രോഫിയും ഹോപ് സെക്രട്ടറി ഷാജി ഇളമ്പയിൽ കൈമാറി. മൂന്നാം സ്ഥാനം നേടിയ ടീമായ എൻ.ഇ.സി ബഹ്റൈനും  നാലാം സ്ഥാനം നേടിയ തലശ്ശേരി ബഹ്‌റൈൻ ക്രിക്കറ്റ് ടീമിനും ട്രോഫികൾ കൈമാറി. മറ്റു പുരസ്കാരങ്ങൾ: മാൻ ഓഫ് ദ സീരീസ്‌ ആൻഡ് ഫൈനൽ : സത്യ (പത്തനംതിട്ട പ്രവാസി അസോസിയേഷൻ). മികച്ച ബാറ്റർ : സുനിൽ (പത്തനംതിട്ട പ്രവാസി അസോസിയേഷൻ).മികച്ച ബൗളർ −രാജേഷ്‌ (ബഹ്‌റൈൻ പ്രതിഭ). എഫ്.സി.സി കോട്ടയം കൂട്ടായ്‌മ, തലശേരി ബഹ്‌റൈൻ ക്രിക്കറ്റ്, എൻ.ഇ.സി ബഹ്‌റൈൻ, വോയ്സ്‌ ഓഫ് ആലപ്പി, മാറ്റ് ബഹ്‌റൈൻ (തൃശൂർ), യുനൈറ്റഡ്  സി.സി , പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ, കൊല്ലം പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ പ്രതിഭ സി.സി, വോയ്സ്‌ ഓഫ് ട്രിവാൻഡ്രം,സംസ്‌ക്കാര തൃശൂർ,വി.എസ്.വി വാരിയേഴ്സ് തുടങ്ങിയ  ടീമുകളാണ്  ടൂർണമെന്റിൽ പങ്കെടുത്തത്.

മുഹമ്മദ് അൻസാർ കൺവീനറും, സിബിൻ സലിം കോഓഡിനേറ്ററുമായിരുന്നു. കൂടാതെ ഫൈസൽ പട്ടാണ്ടി, ഷാജി എളമ്പയിൽ,  സി.പി.ഷിജു , ഷബീർ മാഹി, നിസാർ മാഹി, ജെറിൻ ഡേവിസ്, പ്രിന്റു, ജോഷി നെടുവെലിൽ, സാബു ചിറമേൽ, ഗിരീഷ് പിള്ള, റംഷാദ് അബ്ദുൽ ഖാദർ, അഷ്‌കർ പൂഴിത്തല, ഷിബു പത്തനംതിട്ട , മനോജ് സാംബൻ, മുജീബ്  റഹ്മാൻ, സുജേഷ്‌ ജോർജ്, റോണി , സുജീഷ്, ജയേഷ് കുറുപ്പ് തുടങ്ങിയവർ   വളന്റിയര്‍ കമ്മിറ്റിയായി പ്രവർത്തിച്ചു. നിരാലംബരായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി  പ്രവർത്തിക്കുന്ന ഹോപ് ബഹ്‌റൈനിൽ അംഗങ്ങളാകാൻ  നിസാർ മാഹിയുമായി  (36088875) ബന്ധപ്പെടാവുന്നതാണ്.

article-image

sdfsdf

You might also like

Most Viewed