ടി.എം.ഡബ്ല്യു.എ − ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റി നിലവിൽ വന്നു
കാൽനൂറ്റാണ്ടിലധികമായി തലശ്ശേരി കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ടി.എം.ഡബ്ല്യു.എ − ബഹ്‌റൈൻ ചാപ്റ്റർ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനും 2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കാനുമായി പൊതുയോഗം സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി. ഹാളിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ഈസാ ഹസീബിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടികൾക്ക് രിസാലുദ്ദീൻ പുന്നോൽ സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹസീബ് അബ്ദു റഹ്മാൻ, ടി.കെ. അഷ്‌റഫ്, ഹാഷിം പുല്ലമ്പി, ഹാരിസ് സി.കെ., എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡൻറ് റഷീദ് മാഹി വിവരിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വത്തെക്കുറിച്ച് ഉസ്താദ് സി.ടി. യഹ്‌യ ഉദ്ബോധനം നൽകി. ഷിറാസ് അബ്ദു റസാഖ്, ഇർഷാദ് ബംഗ്ലാവിൽ, ഹിഷാം ഹാഷിം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിസാർ ഉസ്മാൻ നന്ദി പ്രകാശിപ്പിച്ചു.
asdfaf