കെഎംസിസി ബഹ്റൈൻ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി
കെ.എം.സി.സി ബഹ്റൈൻ മെമ്പർഷിപ് കാമ്പയിന് തുടക്കമായി. ‘പോയ കാലങ്ങളിലൂടെ പുതിയ കാൽവെപ്പ്’ എന്ന ആപ്തവാക്യം സമർപ്പിച്ചു കൊണ്ടാണ് മെമ്പർഷിപ് വിതരണം. 2023 ഡിസംബർ 1 മുതൽ ആരംഭിച്ച് 2024 ജനുവരി 15 വരെ നീളുന്ന മെമ്പർഷിപ് കാമ്പയിനിൽ ആദ്യ അംഗത്വം ജീവകാരുണ്യ പ്രവർത്തകനും വ്യവസായ പ്രമുഖനും കൂടിയായ ഇബ്രാഹിം മേമുണ്ട (എം.എം.എസ്. ഇ) ക്ക് നൽകി കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ നിർവഹിച്ചു.
കേരള മാപ്പിള കല അക്കാദമി സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ.കെ. മുസ്തഫ തിരൂരങ്ങാടി, കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, സംസ്ഥാന − ജില്ല − ഏരിയ − മണ്ഡലം ഭാരവാഹികൾ സന്നിഹിതരായിരുന്നു.
jgjk