ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ് − നുണയും വർഗീയതയുമാണ് പ്രതിപക്ഷപാനലുകൾ പ്രചരിപ്പിക്കുന്നതെന്ന് പിപിഎ
ഇന്ത്യൻ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പിന്റെ പേരിൽ നുണയുടെയും വർഗീതയയുടെയും പ്രവാഹമാണ് മറ്റ് പാനലുകൾ നടത്തുന്നതെന്ന് നിലവിലെ ഭരണമുന്നണിയായ പ്രൊഗ്രസീവ് പാരന്റ്സ് അലൈയൻസ് ആരോപിച്ചു. തങ്ങളുടെ പ്രഥമ പരിഗണന പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂല്യാതിഷ്ഠിതവും, നൂതനവും, സാമൂഹിക പ്രതിബദ്ധതയും ഉള്ള വിദ്യാഭ്യാസം നൽകുക എന്നതാണെന്നും സാധാരണക്കാരനായ രക്ഷിതാവിന്റെ പ്രതീക്ഷകളെ സംരക്ഷിക്കുമെന്നും ഇവർ പറഞ്ഞു. കമ്മറ്റിയുടെ കാലാവധി കഴിയുന്നത് വരെ രക്ഷിതാക്കളായിരിക്കുന്നവരാണ് സ്ഥാനാർത്ഥികളെന്നും ഇവർ വ്യക്തമാക്കി.
ചെയർമാൻ സ്ഥാനാർത്ഥി ബിനു മണിലിനൊപ്പം പാനലിന്റെ സ്ഥാനാർത്ഥികളും മറ്റ് ഭാരവാഹികളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഡിസംബർ എട്ടിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
dfxdf