ബഹ്റൈൻ പ്രതിഭ പെണ്ണരങ്ങ് ശ്രദ്ധേയമായി


ബഹ്റൈൻ പ്രതിഭയുടെ കേന്ദ്ര കമ്മിറ്റി സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി പ്രതിഭ വനിതാവേദി സംഘടിപ്പിച്ച ‘പെണ്ണരങ്ങ് ‘ എന്ന പരിപാടി ഏറെ ശ്രദ്ധേയമായി. പ്രതിഭയുടെ വനിതാവേദി നടത്തുന്ന പരിപാടികൾ വ്യത്യസ്തവും മികച്ചതുമാണെന്നും, പ്രവാസ ലോകത്തെ സ്ത്രീകളെ സാമൂഹികമായും സാംസ്കാരികമായും ഉയർത്തുന്നതിനും ഈ കൂട്ടായ്മയ്ക്ക് കഴിയുന്നുണ്ടെന്നും സമ്മേളനം ഉത്ഘാടനം ചെയ്തു പ്രമുഖ എഴുത്തുക്കാരിയും അദ്ധ്യാപികയുമായ ദീപ നിശാന്ത് അഭിപ്രായപ്പെട്ടു.

ബഹ്റൈനിലെ എട്ടു വ്യത്യസ്ത മേഖലകളിലുള്ള എട്ടു സ്ത്രീകളെ പരിപാടിയിൽ ആദരിച്ചു. ബഹ്റൈൻ പ്രതിഭയുടെ നേതാക്കളും, വിവിധ സാമൂഹ്യസംഘടനാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

article-image

efsf

You might also like

Most Viewed