ബഹ്റൈന്റെ ദേശീയ ആക്ഷൻ പ്ലാൻ ‘ബ്ലൂ പ്രിന്റ് ബഹ്‌റൈൻ’ ഹമദ് രാജാവ് പ്രഖ്യാപിച്ചു


2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കാനും പരിസ്ഥിതി സുരക്ഷ ഉറപ്പാക്കാനുമൂന്നിയുള്ള ബഹ്റൈന്റെ ദേശീയ ആക്ഷൻ പ്ലാൻ ‘ബ്ലൂ പ്രിന്റ് ബഹ്‌റൈൻ’ ഹമദ് രാജാവ് പ്രഖ്യാപിച്ചു. യു.എ.ഇയിൽ നടക്കുന്ന 28ആമത് യു.എൻ കാലാവസ്ഥ സമ്മേളനത്തിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. 2035ഓടെ കാർബൺ ബഹിർഗമന തോത് 35 ശതമാനം കുറക്കാനും ക്രമാനുഗതമായി അത് കുറച്ചുകൊണ്ടുവന്ന് 2060ൽ പൂജ്യത്തിലെത്തിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ നയം നടപ്പിൽ വരുന്നതോടെ ബഹ്റൈൻ സാമ്പത്തിക മേഖലയിൽനിന്ന് പൂർണമായി കാർബൺ ഒഴിവാക്കുന്നതിനും വളർച്ചക്കും പരിസ്ഥിതിക്കുമിണങ്ങുന്ന ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിനും ഊന്നൽ നൽകും.

കാർബൺ രഹിത വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുകയും പ്രകൃതിസൗഹൃദ വ്യവസായ സംരംഭങ്ങളിലേക്ക് പതിയെ മാറുകയും ചെയ്യുന്ന രീതിയും അവലംബിക്കും. മേഖലയിൽ സമാനമായി നടക്കുന്ന പ്രാദേശിക, അന്തർദേശീയ പദ്ധതികൾക്ക് ധനസഹായം നൽകുമെന്നും ഹമദ് രാജാവ് പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ബഹ്റൈൻ രാജാവ് സൗഹൃദം പങ്കിട്ടു. 

article-image

asfasdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed