ഇന്ത്യൻ സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിലെന്ന് യുണൈറ്റഡ് പാരന്റ്സ് പാനൽ


മനാമ 

ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിന്റെ നിലവിലെ ഭരണസമിതിയുടെ പിടിപ്പുകേടും അനാസ്ഥയും കാരണം വിദ്യാലയം അടച്ചു പൂട്ടലിന്റെ വക്കിലാണെന്നു രക്ഷിതാക്കളുടെ കൂട്ടായ്മമയായ യുണൈറ്റഡ് പാരന്റ്സ്‌ പാനൽ വക്താക്കൾ ഡിസംബർ എട്ടിന് നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സ്കൂളിന്റെ ഓഡിറ്റ് റിപ്പോർട്ടികൾ പരിശോധിച്ചാൽ സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകൾ കാണാൻ സാധിക്കുമെന്നും, ഇതേ കുറിച്ച് ഭൂരിഭാഗം രക്ഷിതാക്കളും അജ്ഞരാണെന്നും യുപിപി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ട്യൂഷൻ ഫീസിലെ വരുമാനത്തോടൊപ്പം മെഗാഫെയർ, ലോൺ അടവിന് വേണ്ടിയുള്ള ഫീസ് എന്നിവ എന്തിന് വേണ്ടി ചിലവഴിച്ചു എന്നതും ഭരണസമിതിയിലെ അംഗങ്ങൾ രക്ഷിതാക്കളോട് വെളിപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഓരോ ആവശ്യങ്ങൾക്കും സ്വരൂപിക്കുന്ന ഫണ്ടുകൾ സ്കൂളിനകത്തും പുറത്തുമുള്ള പല കാര്യങ്ങൾക്കുമായി വകമാറ്റി ചെലവഴിക്കുന്നത് കൊണ്ടും സാൻപത്തിക ഇപാടുകൾ സുതാര്യമല്ലാത്തതിനാലും അത് നിയന്ത്രിക്കുന്നയാളുടെ അജ്ഞതയും ദീർഘവീക്ഷണമില്ലായ്മയുമാണ് ഈ പ്രതിസന്ധികൾക്ക് പ്രധാന കാരണം. യുപിപി ചെയർമാൻ സ്ഥാനാർത്ഥി ബിജു ജോർജ്ജ്, മറ്റ് സ്ഥാനാർത്ഥികളായ ഹരീഷ് നായർ, സുരേഷ് സുബ്രമണ്യൻ, അബ്ദുൽ മൻഷീർ, ജവേദ് ടി സി എ, ശ്രീദേവി, സിനി ആന്റണി, യുപിപി ഭാരവാഹികളായ ഫൈസൽ, ജ്യോതിഷ് പണിക്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

article-image

a

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed