ബഹ്റൈനിൽ ഡിപ്ലോമ ഇൻ കൗൺസിലിങ്ങ് കോഴ്സ് ആരംഭിക്കുന്നു


കൗൺസിലിങ്ങ് രംഗത്ത് പ്രവർത്തിക്കാനും ഇതേപറ്റി കൂടുതൽ പഠിക്കാനും താത്പര്യമുള്ളവർക്കായി ഇന്ത്യ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ ഡിപ്പാർട്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോർസ് സെന്ററിന്റെ സഹകരണത്തോടെ ഡിപ്ലോമ ഇൻ കൗൺസിലിങ്ങ് കോഴ്സ് ബഹ്റൈനിൽ ആരംഭിക്കുന്നു. ബഹ്റൈനിലെ കൗൺസിലർമാരുടെ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് കോഴ്സ് നടക്കുന്നത്. 2024 ജനുവരി മാസം ആരംഭിക്കുന്ന കോഴ്സ് ഒരു വർഷം നീളും.  ആഴ്ച്ചയിൽ രണ്ട് മണിക്കൂർ ക്ലാസാണ് ഉണ്ടാവുക. ഇംഗ്ലീഷ് ഭാഷയിലാണ് വിദഗ്ധ പരിശീലനം നൽകുന്നത്. സ്റ്റേറ്റ് റിസോർസ് സെന്റർ അധികൃതരുടെ മേൽനോട്ടത്തിൽ  ബഹ്റൈനിൽ വെച്ച്  തന്നെ പരീക്ഷകളും നടക്കും.

സ്കൂൾ അദ്ധ്യാപകർ, സാമൂഹ്യപ്രവർത്തകർ, എച്ച് ആർ ഡിപ്പാർട്മെന്റിലെ ജീവനക്കാർ എന്നിവർക്ക് അനുയോജ്യമായ കോഴ്സിൽ ചേരാനുള്ള അടിസ്ഥാന യോഗ്യത ബിരുദമാണ്. കോഴ്സ് പൂർത്തിയാക്കി പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഔദ്യോഗികമായി കൗൺസിലിങ്ങ് ജോലികളിൽ ഏർപ്പെടാവുന്നതാണ്. കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ 3568 0258 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 

article-image

േ്േി

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed