പാലസ്തീനിൽ നടന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല, വംശഹത്യയും അധിനിവേശവും ആയിരുന്നുവെന്ന് ബെന്നി ബഹനാൻ


പാലസ്തീനിൽ നടന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല, വംശഹത്യയും അധിനിവേശവും ആയിരുന്നുവെന്ന് ബെന്നി ബഹനാൻ എം.പി അഭിപ്രായപ്പെട്ടു. ബഹ്റൈൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.

ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ജയഫർ മൈദാനി, ഒ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയഞ്ചേരി, കെ.എം.സി.സി വൈസ് പ്രസിഡന്റ്‌ ഗഫൂർ കയ്പമംഗലം, ഐ.വൈ.സി ഇന്റർനാഷനൽ ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒ.ഐ.സി.സി സെക്രട്ടറി മനു മാത്യു എന്നിവർ സംസാരിച്ചു.

article-image

്ിന്ംെിന

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed