ഇന്ത്യൻ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പ്; ഇൻഡക്സ് ബഹ്റൈൻ പ്രൊഗ്രസീവ് പാരന്റ്സ് പാനലിന് നിരുപാധിക പിന്തുണ പ്രഖ്യാപ്പിച്ചു


ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യൻ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പിൽ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഇൻഡക്സ് ബഹ്റൈൻ  പ്രൊഗ്രസീവ് പാരന്റ്സ് പാനലിന് നിരുപാധിക പിന്തുണ പ്രഖ്യാപ്പിച്ചു.  ഇൻഡക്സ് ഉയർത്തുന്ന പുരോഗമനപരമായ ആശയങ്ങളോട് നീതി പുലർത്തുന്നത് കൊണ്ടാണ് ഈ പിന്തുണയെന്ന് ഇൻഡക്സ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുറഞ്ഞത് ഭരണസമിതിയുടെ കാലയളവില്ലെങ്കിലും രക്ഷിതാവാകാൻ സാധ്യതയുള്ളവരായിരിക്കണം സ്ഥാനാർത്ഥികൾ എന്ന ആവശ്യവും പിപിഎ പാനൽ പൂർത്തീകരിച്ചിട്ടുണ്ടെന്നും, കോവിഡ് കാലങ്ങളിൽ സ്റ്റാഫിനെയും വിദ്യാർത്ഥികളെയും ബുദ്ധിമുട്ടിക്കാതെ പഠനം സുഗമമായി മുമ്പോട്ട് കൊണ്ട് പോകാൻ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നും ഇൻഡക്സ് ഭാരവാഹികൾ വ്യക്തമാക്കി.

വാർത്തസമ്മേളനത്തിൽറഫീക്ക് അബ്ദുള്ള, അശോക് കുമാർ, അനീഷ് വർഗ്ഗീസ്, അജി ഭാസി, തിരുപ്പതി, ജൂഡ് വെയ്‌ലൻഡ്, ശശി, വിവിധ് ചന്ദ്രൻ, സുജിത്, രാജേഷ് ബാബു, സെന്തിൽ, ശിഹാബ്, മുരുഗൻ, ബാബു എന്നീ രക്ഷിതാക്കളും സേവി മാത്തുണ്ണി, കെ ആർ . ഉണ്ണി, സാനി പോൾ, ലത്തീഫ് ആയഞ്ചേരി , സുരേഷ് ദേശികൻ മജീദ് തണൽ എന്നീ ഭാരവാഹികളും പങ്കെടുത്തു. 

article-image

dcvxdv

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed