കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2023 അവാർഡുകൾ സമ്മാനിച്ചു


10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 2023 ലെ  കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 24  കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്.

കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ്  ഇന്ത്യൻ സ്കൂൾ ചെയർമാനും , കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ  ഉത്‌ഘാടനം ചെയ്തു.  ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് അലൂമ്‌നി പ്രസിഡന്റും , അൽ മൊയ്‌ദ് എയർ കണ്ടിഷനിംഗ് ജനറൽ മാനേജറുമായ ഹാരിസ് മോൻ മുഖ്യാതിഥിയായും,  എഴുത്തുകാരി മായാ കിരൺ വിശിഷ്ടാതിഥിയായും പങ്കെടുത്തു.  കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും കെ.പി.എ ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു.

article-image

േു്ിു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed