സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ ബഹ്റൈൻ നടത്തുന്ന മുന്നേറ്റം പ്രശംസനീയമാണെന്ന് മന്ത്രിസഭായോഗം


സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ ബഹ്റൈൻ നടത്തുന്ന മുന്നേറ്റം പ്രശംസനീയമാണെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. ബഹ്റൈൻ വനിത ദിനാചരണത്തോടനുബന്ധിച്ചാണ് രാജ്യത്തെ വനിത മുന്നേറ്റത്തെക്കുറിച്ച് മന്ത്രിസഭ വിലയിരുത്തിയത്. രാജപത്നി പ്രിൻസസ് ശൈഖ സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ നേതൃത്വത്തിൽ വനിത സുപ്രീം കൗൺസിലിന്‍റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും വനിതകളുടെ സർവതോമുഖമായ പുരോഗതിക്കും വളർച്ചക്കും ശാക്തീകരണത്തിനും നടപ്പാക്കിയ വിവിധ പദ്ധതികൾ വിജയംകണ്ടതായും യോഗം വിലയിരുത്തി.

യു.എ.എ ഏകീകരണത്തിന്‍റെ 52ാമത് വാർഷികത്തോടനുബന്ധിച്ച് ഭരണാധികാരികൾക്കും ജനങ്ങൾക്കും മന്ത്രിസഭ ആശംസകൾ നേർന്നു. ഗവൺെമന്റ് പ്രതിനിധികൾ വിവിധ രാജ്യങ്ങളിൽ വടത്തിയ  സന്ദർശനങ്ങളും അവിടങ്ങളിൽ നടന്ന സമ്മേളനങ്ങളിലെ പങ്കാളിത്തവും സംബന്ധിച്ച റിപ്പോർട്ട് കാബിനറ്റിൽ അവതരിപ്പിച്ചു.  

article-image

fgd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed