ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ റിഫ കാമ്പസിൽ ശിശുദിനം ആഘോഷിച്ചു
ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ റിഫ കാമ്പസിൽ വെച്ച് ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒന്നും രണ്ടും മൂന്നും ക്‌ളാസുകളിലെ വിദ്യാർഥികൾ വേദിയിൽ അവരുടെ കഴിവുകൾ ഇതിലൂടെ പ്രദർശിപ്പിച്ചു.
പ്രിൻസിപ്പൽ പമേല സേവ്യർ ആശംസകൾ നേർന്നു. പ്രത്യേക അസംബ്ലി, കഥപറച്ചിൽ സെഷനുകൾ, ഗ്രീറ്റിംഗ് കാർഡ് ഡിസൈനിംഗ്, ഫെയ്‌സ് പെയിന്റിംഗ് എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറി.
sdfs