സീറോ മലബാർ സൊസൈറ്റിയുടെ 2023 −24 വർഷത്തെ ഡയറക്ടർ ബോർഡിന്റെ സ്ഥാനാരോഹണവും സിംസ് ഓണം മഹോത്സവം 2023ന്റെ ഗ്രാൻഡ് ഫിനാലെയും നടന്നു


ബഹ്റൈനിലെ അദ്ലിയയിലെ ബാൻ സാങ്ങ് തായ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോടെ നടന്നു. സിംസ് പ്രസിഡൻറ് ഷാജൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസ് മുഖ്യാഥിതിയായും ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാഥിയായും പങ്കെടുത്തു.

ബഹ്‌റൈൻ കേരളയീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്, സിംസ് കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉരുവത് എന്നിവർ പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ആശംസകൾ നേർന്നു. ഓണം മഹോത്സവം 2023 ലെ മൽത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.  സിംസ് ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ നന്ദിയും അറിയിച്ചു. ഓണം മഹോത്സവം 2023 ലെ വിജയികളുടെ സംഗീത നൃത്ത പരിപാടികൾ ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു. 

article-image

edfef

You might also like

Most Viewed