ബഹ്റൈൻ കേരളീയ സമാജം എന്റർടൈൻമെന്റ് വിംഗ് സംഘടിപ്പിക്കുന്ന ധൂം ധലാക്ക സീസൺ 5 ഡിസംബർ 1ന്
ബഹ്റൈൻ കേരളീയ സമാജം എന്റർടൈൻമെന്റ് വിംഗ് സംഘടിപ്പിക്കുന്ന ധൂം ധലാക്ക സീസൺ 5 ഡിസംബർ 1ന് വെള്ളിയാഴ്‌ച വൈകുന്നേരം 7 മുതൽ രംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്‌ണ പിള്ള, ജനറൽ ചക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്, ബികെഎസ് എന്റർടൈൻമെന്റ് കമ്മിറ്റി കൺവിനർ ദേവൻ പാലോട് എന്നിവർ അറിയിച്ചു. മുഖ്യമായും യുവജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ പാട്ടുകളും ൻസുകളും നിറഞ്ഞ രണ്ടു മണിക്കൂറിൽ അധികം നീണ്ടുനിൽക്കുന്ന നോൺസ്റ്റോപ് എന്റർടെയിൻമെന്റ് ഷോയാണ് ധൂം ധലാക്ക. നൂറോളം പേരടങ്ങിയ സംഘാടകസമിതിയുടെ നേതൃത്വത്തിൽ പരിപാടിക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
മനോജ് സദ്‌ഗമയ, വിനയചന്ദ്രൻ, റിയാസ് ഇബ്രാഹിം എന്നിവരാണ് ജോയിന്റ് കൺവീനർമാർ. പ്രശസ്‌ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ഫ്രാൻസിസ് സേവ്യർ,പ്രമുഖ പിന്നണി ഗായകനും സരിഗമപ വിജയിയുമായ അശ്വിൻ,സരിഗമപ മത്സരാർത്ഥിയും ബഹ്റൈനിൽ നിന്നുള്ള പ്രമുഖ ഗായികയുമായ പവിത്ര പത്മകുമാർ, ഡ്രംസ് വിദഗ്ധൻ മോഹൻലാൽ ലിനൂലാൽ, പ്രമുഖ കീബോർഡിസ്റ്റ് ലിനൂസ് ലിജോ എന്നിവരോടൊപ്പം 350ലധികം കലാകാരൻമാർ ചേർന്നൊരുക്കുന്ന ഈ പരിപാടിയിലേയ്ക്ക് പ്രവേശനം സൗജന്യമാണ്
sdfsdf