ബഹ്റൈൻ ദേശീയദിനം; വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറും


ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികൾ രാജ്യത്ത് വിവിധ ഇടങ്ങളിൽ അരങ്ങേറുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി  അധികൃതർ അറിയിച്ചു. ‘സെലിബ്രേറ്റ് ബഹ്‌റൈൻ’എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടികളുടെ പട്ടിക ബിടിഇഎ പ്രഖ്യാപ്പിച്ചു. ഇൻഫർമേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് എക്‌സിബിഷൻ വേൾഡിൽ വെച്ച് നടക്കും. മറാസി അൽ ബഹ്‌റൈൻ, ബഹ്‌റൈൻ ബേ, വാട്ടർ ഗാർഡൻ സിറ്റി, ബഹ്‌റൈൻ ഫിനാൻഷ്യൽ ഹാർബർ, ബഹ്‌റൈൻ ഫോർട്ട്, ബഹ്‌റൈൻ നാഷനൽ മ്യൂസിയം, അൽ നജ്മ ക്ലബ് തുടങ്ങി വിവിധ വേദികളിൽ  പുതുവത്സരാഘോഷവും ബഹ്‌റൈൻ ഷോപ്പിങ് ഫെസ്റ്റിവലും അരങ്ങേറും. കരിമരുന്ന് കലാപ്രകടനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അൽ ദാന ആംഫി തിയറ്ററിൽ  ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസിന്റെ നേതൃത്വത്തിൽ സംഗീത, സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.

ബഹ്‌റൈൻ ജാസ് ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പ്, ‘മുഹറഖ് നൈറ്റ്‌സ്’ ഫെസ്റ്റിവൽ രണ്ടാം പതിപ്പ് എന്നിവയോടൊപ്പം അയൺമാൻ 70.3 മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്, റോട്ടാക്‌സ് മാക്‌സ് ചലഞ്ച് ഗ്രാൻഡ് ഫൈനൽ, കുതിരപ്പന്തയ മത്സരങ്ങൾ, ബ്രേവ് ചാമ്പ്യൻഷിപ് സീരീസ് എന്നിവയടക്കമുള്ള  സ്‌പോർട്‌സ് ഇവന്റുകളും ഡിസംബർ മാസം ബഹ്റൈനിൽ അരങ്ങേറും. ഡിസംബറിൽ ബഹ്‌റൈനിലേക്കു വരുന്ന സന്ദർശകർക്ക്  ഗൾഫ് എയർ  ഫ്ലൈറ്റ് ചാർജിൽ 16 ശതമാനം കിഴിവ് എന്ന ഓഫറും നൽകുന്നുണ്ട്. മോദ മാൾ, സിറ്റി സെന്റർ ബഹ്‌റൈൻ, സീഫ് മാൾ, ദി അവന്യൂസ് എന്നിവിടങ്ങളിലെ സ്റ്റോറുകളിലും റസ്റ്റാറന്റുകളിലും വിവിധ നറുക്കെടുപ്പുകളും നടക്കും. നക്ഷത്ര ഹൊട്ടലുകളിൽ ഉൾപ്പെടയുള്ള സ്ഥലങ്ങളിൽ സമഗ്രമായ പാക്കേജുകളും താമസ ഓഫറുകളും പ്രഖ്യാപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഡിസംബറിലെ ഈവന്റുകളുടെ പൂർണമായ വിവരങ്ങൾ calendar.bhൽ ലഭിക്കുന്നതാണ്. 

article-image

ോൈീോൈ

You might also like

Most Viewed