ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ ജെ.സി ബോസ് ഹൗസ് ഓവറോൾ കിരീടം നേടി


ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ ജെ.സി ബോസ് ഹൗസ് ഓവറോൾ കിരീടം നേടി. റിഫ, ഇസ ടൗൺ കാമ്പസുകളിലെ വിദ്യാർഥികൾ മേളയിൽ സജീവമായി പങ്കെടുത്തു. 421 പോയന്റ് നേടി ജെ.സി. ബോസ് ഹൗസ് ഓവറോൾ കിരീടം നിലനിർത്തിപ്പോയപ്പോൾ 387 പോയന്റുമായി വിക്രം സാരാഭായ് ഹൗസ് റണ്ണർ അപ് സ്ഥാനത്തെത്തി. 345 പോയന്റുമായി ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനത്തെത്തിയപ്പോൾ 211 പോയന്റുമായി സി.വി. രാമൻ ഹൗസ് നാലാം സ്ഥാനം കരസ്ഥമാക്കി.
ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‍ലം, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 600ലധികം മെഡലുകളും ട്രോഫികളും സമ്മാനിച്ച ചടങ്ങിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
്ി്േി