യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ 2.0 രജിസ്ട്രേഷൻ ആരംഭിച്ചു

യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് ഡിസംബർ ഒന്നിന് അദാരി പാർക്കിൽ സംഘടിപ്പിക്കുന്നമെഡിക്കൽ ഫയർ മെഗാ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഡിസംബർ ഒന്നിന് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ നടക്കുന്ന ക്യാമ്പിലേക്ക് വരുന്നവർക്ക് സൗജന്യ പ്രവേശനം പാർക്ക് അധികൃതർ അനുവദിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
മെഡിക്കൽ ക്യാമ്പ്, മെഡിക്കൽ ചെക്കപ്പ്, ഡെന്റൽ, കൗൺസലിങ് ക്ലാസ്, മെഡിക്കൽ എക്‌സിബിഷനിൽ ഹോസ്പിറ്റൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ഫാർമസ്യൂക്കൽ, ഹെൽത്ത് കെയർ, ആൾട്ടർ നേറ്റിവ് മെഡിസിൻ തുടങ്ങി വിവിധ സെക്ഷനുകൾ ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന എക്‌സിബിഷന് രജിസ്റ്റർ ചെയ്യാൻ 3660 8476 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കൺവീനർ ജയ്സൽ അറിയിച്ചു.
േിേ്