ആരോഗ്യമേഖലയിൽ ഇന്ത്യൻ നഴ്സുമാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം തേടി ബെന്നി ബഹന്നാൻ എംപി ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ച നടത്തി


ബഹ്റൈനിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർ നേരിടുന്ന ചില പ്രശ്നങ്ങൾ മുതിർന്ന കോൺഗ്രസ്‌ നേതാവും, ചാലക്കുടി എം പി യുമായ ബെന്നി ബഹന്നാൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബുമായിട്ടുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പ്രശ്നങ്ങൾ ബഹ്‌റൈൻ അധികാരികളെ ഉടനെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അംബാസിഡർ ഉറപ്പ് നൽകി.

ഇന്ത്യൻ എംബസി സെക്കൻ്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം, ഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ്‌ ജോൺ മത്തായി, ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചെയർമാർ നിസാർ കുന്നംകുളത്തിൽ, റംഷാദ് അയിലക്കാട് എന്നിവരും കൂടികാഴ്ച്ചയിൽ പങ്കെടുത്തു.  ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അഹമ്മദ് കൂടിക്കാഴ്ചയിൽ സന്നിഹിതനയായിരുന്നു.

article-image

്ിു്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed