ബഹ്റൈൻ തിരൂർ കൂട്ടായ്മ ബഹ്റൈൻ തിരൂർ കൂട്ടായ്മ അതിന്റെ അഞ്ചാം വാർഷികവും കുടുംബ സംഗമവും ആഘോഷിച്ചു


ബഹ്റൈനിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ തിരൂർ കൂട്ടായ്മ അതിന്റെ അഞ്ചാം വാർഷികവും കുടുംബ സംഗമവും വിവിധ കലാപരിപാടി കളോടെ ബഹറൈൻ മീഡിയ സിറ്റി ഹാളിൽ വെച്ച് ആഘോഷിച്ചു. കൂടായ്മയുടെ പ്രിസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനായ ഫസൽ ഹഖ് ഉത്ഘാടനകർമ്മം നിർവഹിച്ചു. BMC ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായഫ്രാൻസിസ് കൈതാരത്ത് മുഖ്യ അതിഥിയായിരുന്നു.  പ്രവാസിഗൈഡൻസ് ഫോറത്തിൽ കൗൺസിലറായ ജസ്നാ മുജീബ് മോട്ടിവേഷനൽ സ്പീച് നടത്തി. ആക്റ്റിങ്ങ് സെകൃട്ടറി റമീസ് സ്വാഗതം പറഞ്ഞ യോഗത്തിൽ 

വാഹിദ് ബിയ്യാ ത്തിൽ, ഷഹാസ് കല്ലിങ്ങൽ എന്നിവർ ആശംസകൾ അറിയിച്ചു. ഇസ്മയിൽകൈനിക്കരയുടെ നേത്ര്യത്തിൽ വിവിധ തരം കലാപരിപാടികൾ അരങ്ങേറി. അനൂപ്പ് റഹ്മാൻ നന്ദി രേഖപ്പെടുത്തി. കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി ഷമീർ പൊട്ടചോലയുടെ നേതൃത്വത്തിൽ ദാറുൽഷിഫ മെഡിക്കൽ സെന്റർസൗജ്യന്യ മെഡിക്കൽ ക്യാബ് നടത്തി.

article-image

േ്ിേ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed