എം എം ടീം മലയാളം മനസ്സിന്റെ ആറാം വാർഷികം ആഘോഷിച്ചു


ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തനപരിപാടികളിൽ സജീവ സാന്നിധ്യമായ എം എം ടീം മലയാളം മനസ്സിന്റെ ആറാം വാർഷികം അദ്ലിയയിലെ ബാങ്ക് സാഗ് തായി ഓഡിറ്റോറിയത്തിൽ വെച്ച് ‌നടന്നു. പ്രസിഡൻറ് ഫിറോസ് മാഹിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐമാക് ചെയർമാൻ ഫ്രാൻസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് വിശിഷ്ടാതിഥിയായിരുന്നു. ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ ടി സലീം, എം എം ടീം രക്ഷാധികാരി ബഷീർ അമ്പലായി, ഫോർ പി എം ന്യൂസ് എക്സിക്യുട്ടിവ് എഡിറ്ററും, പിജിഎഫ് വർക്കിങ്ങ് ചെയർമാനുമായ പ്രദീപ് പുറവങ്കര, എം എം എക്സിക്യൂട്ടീവ് അംഗം ഷജിൽ ആലക്കൽ, വനിതാ വേദിയുടെ കൺവീനർ മൃദുല ജേക്കബ് എന്നിവർ ആശംസകൾ നേർന്നു.

എബിമോൻ സ്വാഗതവും വിൽസൺ ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ സുധീർ തിരുനിലത്തിനെ പ്രോഗ്രാം കോർഡിനേറ്റർ ആനന്ദ്, ജനറൽ സെക്രട്ടറി അനിരുദ്ധൻ എന്നിവർ ചേർന്ന് പൊന്നാടയണിച്ച് ആദരിച്ചു. നിയമ കുരുക്കിൽ പ്പെട്ട് പ്രയാസമനുഭവിക്കുന്ന രണ്ട് പേർക്കുള്ള വിമാന ടിക്കറ്റും, ഗൾഫ് കിറ്റും ചടങ്ങിൽ വിതരണം ചെയ്തു. പ്രമുഖ ഗായകർ അവതരിപ്പിച്ച ഗാനമേളയും, വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. 

article-image

്ിപിു

You might also like

Most Viewed