ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ്; മൂന്ന് പ്രധാന പാനലുകൾ സ്ഥാനാർത്ഥികളെ പ്രഖ്യാപ്പിച്ചു

ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന് പ്രധാന പാനലുകൾ അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപ്പിച്ചു. അഡ്വക്കേറ്റ് ബിനു മണ്ണിൽ, ഡോ മുഹമ്മദ് ഫാസിൽ, വി രാജപാണ്ഢ്യൻ, രഞ്ജിനി എം മേനോൻ, മിർസ അമീർ ബെയ്ഗ്, ബോണി ജോസഫ്, മിഥുൻ മോഹൻ എന്നിവരാണ് നിലവിലെ ഭരണകക്ഷിയായ പ്രോഗ്രസീവ് പാരന്റ്സ് പാനൽ സ്ഥാനാർത്ഥികൾ. ബിജു ജോര്‍ജ്ജ് നേതൃത്വം നൽകുന്ന യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ ബാനറിൽ ഹരീഷ്നായര്‍, ഡോക്ര്‍ സുരേഷ്സുബ്രമണ്യം, അബ്ദുല്‍ മന്‍ഷീര്‍, ജാവേദ്.ടി.സി.എ ഡോ.ശ്രീദേവി ,സിനി ആന്‍ററണി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
ഐസ്പിഎഫ് പാനലിന്റെ സ്ഥാനാർത്ഥികളായി വാണി ചന്ദ്രൻ, ജയ്ഫർ മൈദാനി, ഷംറീൻ ഷൗക്കത്ത് അലി, പൂർണിമ ജഗദീശ, ഡേവിഡ് പി വിൻസെന്റ്, ഡോ വിശാൽ ഷാ, ഇവാനിയോസ് ജോസഫ് എന്നിവരാണ് മത്സരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്ന നോമിനേഷൻ പിൻവലിക്കാനുളള അവസാന തിയ്യതി നവംബർ 29 ആണ്. അന്ന് തന്നെ വൈകീട്ട് 7 മണിക്ക് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഡിസംബർ 8ന് രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് തന്നെ വോട്ടണ്ണലും നടക്കും.
sdfdsf