സ്പെക്ട്ര 2023 ആർട്ട് കാർണിവൽ സമാപിച്ചു


ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് സംഘടിപ്പിച്ച പതിനഞ്ചാമത് സ്പെക്ട്ര 2023  ആർട്ട് കാർണിവൽ സമാപിച്ചു. ഇസാടൗണിലെ  ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്ജാസ് അസ്‍ലം ഉദ്ഘാടനം ചെയ്തു. 25 സ്‌കൂളുകളിൽ നിന്നായി ഏകദേശം 3000 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കലാമത്സര വിജയികളുടെ പ്രഖ്യാപനവും, സമ്മാനവിതരണവും ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് നിർവഹിച്ചു. 18 വയസ്സിനു മുകളിലുള്ളവർക്കും ഇത്തവണ മത്സരമുണ്ടായിരുന്നു. പങ്കെടുത്ത എല്ലാവർക്കും ഡ്രോയിങ് മെറ്റീരിയലും പങ്കാളിത്ത സർട്ടിഫിക്കറ്റും നൽകി.

ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, അരുൾദാസ് തോമസ്, അഡ്വൈസർ ഭഗവാൻ അസർപോട്ട, ട്രഷറർ മണി ലക്ഷ്മണമൂർത്തി, ജോയന്റ് സെക്രട്ടറി നിഷ രംഗരാജൻ, ജോ. സെക്രട്ടറിയും സ്പെക്ട്ര കൺവീനറുമായ അനീഷ് ജോസ് ശ്രീധരൻ, കൺവീനർമാരായ മുരളീകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികളുടെ എൻട്രികളും മറ്റ് മികച്ച സൃഷ്ടികളും 2023 ഡിസംബർ 29ന്  പുറത്തിറക്കുന്ന 2024ലെ വാൾ, ഡെസ്‌ക്‌ടോപ് കലണ്ടറുകളിൽ പ്രസിദ്ധീകരിക്കും. 

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed