വോയ്‌സ് ഓഫ് ആലപ്പി കുടുംബസംഗമം സംഘടിപ്പിച്ചു
ബഹ്റൈനിലെ വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഹമലയിൽ നടന്ന പരിപാടിയിൽ വോയ്‌സ് ഓഫ് ആലപ്പി സെൻട്രൽ - ഏരിയ ഭാരവാഹികൾ ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. വാർഷിക പൊതുയോഗം വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം ചെയ്‌തു. ഏരിയ ജോയിൻ സെക്രട്ടറി ഫ്രാൻസിസ് ചെല്ലപ്പൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ പ്രസിഡന്റ് പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ധനേഷ് മുരളി സംഘടനയുടെ പ്രവർത്തന നേട്ടങ്ങൾ വിവരിച്ചു.
കലാവിഭാഗം സെക്രട്ടറി ദീപക് തണൽ, ഏരിയ കോഓഡിനേറ്റർ ലിജോ കുര്യാക്കോസ്, പ്രോഗ്രാം കോഓഡിനേറ്റർ വിനേഷ് കുമാർ എന്നിവർ ആശംസകൾ നേർന്ന യോഗത്തിൽ ഏരിയ വൈസ് പ്രസിഡന്റ് അനന്ദു സി.ആർ നന്ദി പറഞ്ഞു. വിവിധ ഗെയിമുകളും കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി.
asdadsadsadsa