സ്നേഹ റിക്രിയേഷൻ സെന്ററിലെ കുട്ടികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു
ഇന്ത്യൻ ലേഡീസ് അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹ റിക്രിയേഷൻ സെന്ററിലെ കുട്ടികൾ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു. സീഫിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത്ത്, സ്നേഹ കോർഡിനേറ്റർമാരായ നിഷ രംഗരാജൻ, ദീപ ദേവനാരയൺ, അനുരാധ സമ്പത്ത്, അദ്ധ്യാപികമാരായ ശർമിള, ജിഷ എന്നിവരും പങ്കെടുത്തു. സന്ദർശന വേളയിൽ കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
asdadsadsads