ഇന്ത്യൻ സ്‌കൂൾ കബ്‌സ് ബുൾബുൾസ്‌ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ ജൂനിയർ വിഭാഗം കുട്ടികൾക്കായി ഭാരത് കബ്‌സ് ആൻഡ് ബുൾബുൾസ്‌ വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പ്രസിഡന്റ് കൂടിയായ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വൈസ് പ്രസിഡന്റും വൈസ് പ്രിൻസിപ്പലുമായ വിനോദ് എസ് എന്നിവർ സന്നിഹിതരായിരുന്നു.

റിഫ കാമ്പസിലെ ഒന്നും രണ്ടും മൂന്നും ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടിയായിരുന്നു ക്യാമ്പ്. 131 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്വയം പരിചരണം, ആരോഗ്യകരമായ ശീലങ്ങൾ വളർത്തൽ, വ്യായാമങ്ങൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നത്. ക്യാമ്പ് ചീഫ് വിജയൻ കെ. നായരുടെ നേതൃത്വത്തിൽ 15 അധ്യാപകരും 15 സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലീഡർമാരും അടങ്ങുന്ന സംഘം ക്യാമ്പ് നയിച്ചു.ക്യാമ്പ് അംഗങ്ങൾക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

article-image

adsadsadsads

You might also like

Most Viewed